മലബാർ വിപ്ലവം സിനിമയാക്കാൻ ആഷിഖ് അബു, നായകനായി പൃഥ്വിരാജ്

തിങ്കള്‍, 22 ജൂണ്‍ 2020 (12:54 IST)
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിലൂടെ കേരളചരിത്രത്തിലെ വീരേതിഹാസങ്ങളിൽ സ്ഥാനം പിടിച്ച 1921ലെ മലബാർ വിപ്ലവം.വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി സംവിധായകൻ ആഷിഖ് അബു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജാണ് ചിത്രത്തിൽ വേഷമിടുന്നത്.
 
മലബാർ വിപ്ലവത്തിന്റെ നൂറാമാണ്ടായ 2021ൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് ആഷിഖ് അബു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം തുടങ്ങുമെന്നാണ് ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍