മലയാളികള്‍ക്ക് എക്കാലവും ഓര്‍മിക്കാന്‍ പറ്റിയ കുറച്ച് നല്ലസിനിമകള്‍ തന്ന ശേഷമാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി പോയത്. കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ സിനിമയായിരുന്നു റണ്‍ ബേബി റണ്‍. ഇതിന്റെ തിരക്കഥയെഴുതിയത് സച്ചിയായിരുന്നു. നടി അമലാപോളിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരുന്നു അതിലെ രേണുകയെന്ന കഥാപാത്രം. ആ സിനിമയിലെ സച്ചിയുമൊത്തുള്ള ഓര്‍മ പങ്കുവയ്ക്കുകയാണ് അമലാപോള്‍.