അല്ലു അര്‍ജുന്‍ പ്രതിഫലം കൂട്ടി, ‘പുഷ്‌പ’യ്‌ക്ക് വാങ്ങുന്നത് 35 കോടി !

കെ ആര്‍ അനൂപ്

ചൊവ്വ, 23 ജൂണ്‍ 2020 (14:49 IST)
അല്ലു അർജുൻ സിനിമകൾ കാണാൻ വേറൊരു ഫീലാണ്. ആക്ഷനും റൊമാൻസും മാസ്സ് ഡയലോഗുകളുമായെത്തുന്ന പടങ്ങൾ ആളുകളെ പിടിച്ചിരുത്തും. അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രമായ ‘പുഷ്പ’യിൽ അല്ലു അർജുൻ പുതിയ ഗെറ്റപ്പിലാണ് എത്തുന്നത്. അല്ലുവിനെ ഇതുവരെ ആരാധകർ കാണാത്ത ഡാർക്ക് ഷേഡിലാണ് ഇത്തവണ താരം സ്ക്രീനിലെത്തുന്നത്. 
 
ശാരീരികമായും മാനസികമായും ചിത്രത്തിനുവേണ്ടി ഒത്തിരി തയ്യാറെടുപ്പുകൾ എടുത്ത  താരം ഈ ചിത്രത്തിനു വേണ്ടി 35 കോടി രൂപയാണ് പ്രതിഫലം വാങ്ങിയെന്നാണ് ടോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോർട്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത അല വൈകുണ്ഠപുരമലു എന്ന ചിത്രത്തിന് വേണ്ടി 25 കോടി രൂപയായിരുന്നു നടന്‍ വാങ്ങിയ പ്രതിഫലം.
 
വന്‍ ഹിറ്റായിരുന്ന ഈ സിനിമയ്ക്ക് ശേഷമാണ് അല്ലു അർജുൻ പുഷ്പയിലെത്തുന്നത്. കൊറോണ പ്രതിസന്ധി കാലത്ത് സിനിമാ താരങ്ങൾ എല്ലാം പ്രതിഫലം കുറയ്ക്കുകയാണ്. ഈ ഘട്ടത്തിൽ അല്ലു അർജുൻ തൻറെ പ്രതിഫലം കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
 
ലോക്ക് ഡൗണിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചെങ്കിലും ആഗസ്റ്റ് മാസം ആദ്യം തന്നെ ചിത്രീകരണം ആരംഭിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വെച്ചാണ് സിനിമയുടെ ബാക്കി ചിത്രീകരണം. പുഷ്പയുടെ ചിത്രീകരണം കേരളത്തിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കൊറോണ വ്യാപനം തുടങ്ങിയത്. ഇനി കേരളത്തിൽ ഈ സിനിമയുടെ ചിത്രീകരണം ഉണ്ടാകില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍