‘എന്റെ രണ്ടാമത്തെ വീടിനെ രക്ഷിക്കൂ‘ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച്‌ മലയാളികളുടെ സുഡു

Webdunia
ഞായര്‍, 19 ഓഗസ്റ്റ് 2018 (11:48 IST)
പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച്‌ സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ റോബിന്‍സണ്‍. പ്രളയ ബാധിതരെ രക്ഷിക്കാന്‍ സര്‍ക്കാരിനെ സഹായിക്കണമെന്ന് സാമുവല്‍ റോബിന്‍സണ്‍ അഭ്യര്‍ത്ഥിച്ചു. 
 
കേരളത്തെ സഹായിക്കൂ. കേരളം എന്റെ രണ്ടാമത്തെ ഭവനമാണ്. അത് നശിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും താരം ഫെയ്സ്ബുക്കില്‍ മലയാളത്തില്‍ എഴുതിയ കുറപ്പില്‍ പറയുന്നു.
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 
കേരളത്തെ സഹായിക്കൂ. ഞാന്‍ മലയാളി അല്ലെന്ന് എനിക്കറിയാം പക്ഷെ കേരളത്തില്‍ ഞാന്‍ ശ്രദ്ധിക്കുന്ന ഒരുപാട് ആളുകളുണ്ട്. കേരളം എന്റെ രണ്ടാമത്തെ ഭവനമായി കണക്കാക്കുകയും കേരളം നശിപ്പിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുക. തുക വളരെ ചെറുതാണ്. ജലപ്രളയ ബാധിതരെ രക്ഷിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുക. നിങ്ങള്‍ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കില്‍ പോലും നമ്മള്‍ എല്ലാവരും മനുഷ്യരാണ്, ഞങ്ങള്‍ എല്ലാവരും കുടുംബമാണ്. നമുക്ക് പരസ്പരം സഹായിക്കാം. ബാങ്ക് അക്കൗണ്ട് നമ്ബര്‍ 67319948232 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രാഞ്ച് സിറ്റി ബ്രാഞ്ച് തിരുവനന്തപുരം, ഐഫോഴ്സ് കോഡ്: IFSC0070028 നന്ദി.

അനുബന്ധ വാര്‍ത്തകള്‍

Next Article