ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു പ്രിയങ്ക ചോപ്രയും കാമുകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തിനായി. ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. വലിയ ആഘോഷമായി കൊട്ടിഘോഷിക്കാതെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നുള്ള വാർത്തകളും അടുത്തിടെ വന്നിരുന്നു.
എന്നാല്‍ എല്ലാവിധ കുപ്രചാരണങ്ങള്‍ക്കും അവസാനമിട്ട് ഇരുവരും വിവാഗഹിതരാവാന്‍ തീരുമാനിച്ചുവെന്ന് മാത്രമല്ല എന്‍ഗേജ്‌മെന്റും നടത്തിയിരിക്കുകയാണ് ഇപ്പോള്‍. അതീവരഹസ്യമായാണ് ചടങ്ങുകള്‍ നടത്തുന്നതെങ്കിലും ചടങ്ങിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
നിക്കിനെ ജീവിത പങ്കാളിയാക്കുന്നതിനെക്കുറിച്ച് പ്രിയങ്ക ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. നിക്കിന്റെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ തന്നെ മധുരവിതരണവും നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.