അതേസമയം, ബോളിവുഡ് നടൻ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ദേശീയമാധ്യമങ്ങള്‍ കേരളത്തിലേക്ക് ശ്രദ്ധ ചെലുത്തണമെന്നും കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ പൗരന്‍മാരുടെയും സഹായവും അവർക്ക് നൽകണമെന്നും, കഴിയുന്ന എല്ലാ സഹായവും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ബോളിവുഡ് നടന്‍ വരുണ്‍ ട്വിറ്ററില്‍ പറഞ്ഞു.
ടൊവിനോ, ഇന്ദ്രജിത്ത് തുടങ്ങിയ മലയാള സിനിമാ പ്രവർത്തകരടക്കം ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നുമൊക്കെ കേരളത്തിലെ ജനങ്ങൾക്കായി പലരും പ്രവർത്തിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുകയും ചെയ്‌തിട്ടുണ്ട്.