സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു; കോട്ടയം വഴി ട്രെയിനുകൾ ഓടിത്തുടങ്ങി

ഞായര്‍, 19 ഓഗസ്റ്റ് 2018 (11:04 IST)
സംസ്ഥാനത്ത് പ്രളയം ബാധിച്ചതിനെ തുടർന്ന് നിർത്തിവച്ച ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഗതാഗതം പൂർണമായും നിർത്തിവച്ചിരുന്ന കോട്ടയം വഴി ട്രെയിനുകൾ സർവീസ് നടത്തിത്തുടങ്ങി. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വേണാട് എക്സ്പ്രസും എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസും ഇന്ന് സര്‍വീസ് വീണ്ടും ആരംഭിച്ചിട്ടുണ്ട്.
 
ആലപ്പുഴ റൂട്ടിലും ട്രെയിൻ ഓടുന്നുണ്ട്. 11.30 നും ഒരുമണിക്കും മൂന്നു മണീക്കും തിരുവനന്തപുരത്തുനിന്നും ആലപ്പുഴ വഴി എറണാകുളത്തേക്ക് സ്പെശ്യൽ ട്രെയിനുകൾ സർവീസ് നടത്തും. ഇത് കൂടാതെ തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി മെഡിക്കല്‍ റിലീഫ് പാസഞ്ചര്‍ ട്രെയിൻ പന്ത്രണ്ട് മണിക്ക് പുറപ്പെടും. ഇതില്‍ യാത്രക്കാര്‍ക്കും സഞ്ചരിക്കാം.
 
അതേസമയം എറണാകുളം – ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ – കോഴിക്കോട്, കൊല്ലം – ചെങ്കോട്ട, തൃശൂര്‍ – ഗുരുവായൂര്‍, തൃശൂര്‍ – പാലക്കാട് എന്നീ സെക്ഷനുകളിൽ ഗതാഗതം പുനരാരംഭിക്കുന്നത് വൈകും. പാലക്കാട് ഷോർണൂർ പാത വേഗനിയന്ത്രണത്തോടെ തുറന്നുകൊടുത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍