കേരളത്തിൽ അതിശക്തമായ മഴ ഇനി പെയ്യില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ശനി, 18 ഓഗസ്റ്റ് 2018 (20:10 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്തമഴയായിരിക്കും പെയ്യുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടതുപോലെയുള്ള തുടർച്ചയായ അതിശക്തമായ മഴ ഇനി ഉണ്ടാവില്ലെന്നും തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് പറഞ്ഞു.
അടുത്ത 24 മണിക്കൂറിൽ 11 സെന്റീമീറ്റർ മഴ വരെ ലഭിക്കാനാണ് സാധ്യത. ഈ മാസം 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കും. അതിനു ശേഷം മഴയുടെ അളവിൽ കുറവുണ്ടാവും. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെറ്റായ സന്ദേശങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ ജനങ്ങൾ വിശ്വസിക്കാവു എന്നും കെ സന്തോഷ് വ്യക്തമാക്കി