മുഴുവൻ ജില്ലകളിലും റെഡ് അലർട്ട് പിൻ‌വലിച്ചു; മൂന്ന് ജില്ലകളിൽ ഓറഞ്ച് ആലർട്ട്

ഞായര്‍, 19 ഓഗസ്റ്റ് 2018 (11:25 IST)
സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ എറണാകുളം, പത്തനംതിട്ട, ഇടുക്കി, ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻ‌വലിച്ചു. ഈ ജില്ലകളിൽ ഓറെഞ്ച് അലെർട്ട് തുടരും. മഴയിൽ കുറയുകയും ജലനിരപ്പ് താഴുകയു ചെയ്ത പശ്ചാത്തലത്തിലാണ് റെഡ് അലർട്ട് പിൻ‌വലിക്കാൻ തീരുമാനിച്ചത്.
 
അതേസമയം രക്ഷാപ്രവർത്തനങ്ങളുടെ കൃത്യമായ ഏകോപനത്തിനായി സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും പ്രളയബാധിത ജില്ലകളിലും ഇന്ന് സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ ഉദ്യോഗസ്ഥർ സജ്ജമായിരിക്കണം എന്ന് നേരത്തെ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍