സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ മാറ്റിവെച്ചു, പുതിയ തീയതി മേയ് 20ന്

Webdunia
തിങ്കള്‍, 4 മെയ് 2020 (16:36 IST)
ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ യു‌പിഎസ്‌സി മാറ്റിവെച്ചു. മേയ് 20ന് പുതുക്കിയ തീയതികൾ പ്രഖ്യാപിക്കും.മേയ് 31നായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്.
 
കൊവിഡ് 19 വ്യാപനത്തിനന്റെ പശ്ചാത്തലത്തിൽ ഉദ്യോദാർത്ഥികളുടെ കൂടി അപേക്ഷ പരിഗണിച്ചുകൊണ്ട് പരീക്ഷ മാറ്റിവെക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.നേരത്തെ യു‌പിഎസ്‌സി നടത്തുന്ന എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ, ജിയോളജിസ്റ്റ് മെയിന്‍ പരീക്ഷ എന്നിവയും മാറ്റിവെച്ചിരുന്നു.സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. ഈ പരീക്ഷകളുടെയെല്ലാം പുതുക്കിയ തിയ്യതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article