എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 10ന് ശേഷം നടത്താൻ ആലോചന

ചൊവ്വ, 21 ഏപ്രില്‍ 2020 (14:21 IST)
എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 10ന് ശേഷം നടത്താൻ ആലോചന. ലോക്ക്ഡൗൺ മെയ്‌ 3ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പത്ത് ദിവസത്തിനുള്ളിൽ പരീക്ഷകൾ നടത്താൻ ആലോചിക്കുന്നത്.
 
എസ്എസ്എല്‍സി പരീക്ഷ രാവിലെയും ഹയർസെക്കൻഡറി പരീക്ഷകൾ ഉച്ചക്ക് ശേഷവും നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. പ്ലസ് വൺ പരീക്ഷകൾ നടത്തുന്ന കാര്യം  ഇതിന് ശേഷം മാത്രമാവും ആലോചിക്കുന്നത്.ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകൾ ഉണ്ട്. അതിനാൽ തന്നെ ഇവിടങ്ങളിലെ ലോക്ക്ഡൗണ്‍ കാലാവധിയെ അടിസ്ഥാനമാക്കിയാകും തീരുമാനമെടുക്കുക.
 
നാളത്തെ മന്ത്രിസഭായോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍