സതേൺ റെയിൽവേയിൽ 3378 ഒഴിവ്

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (15:38 IST)
സതേൺ റെയിൽവേ 3378 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 1349 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ഡിവിഷനിൽ 683ഉം പാലക്കാട് ഡിവിഷനിൽ 666ഉം ഒഴിവുകളുണ്ട്. മറ്റ് ഒഴിവുക‌ൾ തമിഴ്‌നാട് ഡിവിഷനിലാണ്. 
 
ട്രേഡുകൾ
 
വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്സ്, പ്ലംബര്‍, പെയിന്റര്‍ (ജനറല്‍), ഡീസല്‍ മെക്കാനിക്ക്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍), റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് മെക്കാനിക്സ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, വയര്‍മാന്‍, ടര്‍ണര്‍, കാര്‍പ്പെന്റര്‍, മെഷിനിസ്റ്റ്, അഡ്വാന്‍സ് വെല്‍ഡര്‍, കോപ്പ, പി.എ.എസ്.എസ്.എ., എം.എല്‍.ടി. റേഡിയോളജി/പാത്തോളജി/കാര്‍ഡിയോളജി. 
 
യോഗ്യത
 
പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.എന്‍.സി.വി.ടി./എസ്.സി.വി.ടി. നല്‍കുന്ന ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.എം.എല്‍.ടി. ട്രേഡിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) പാസായിരിക്കണം. 
 
ഫിറ്റർ ഫ്രഷേഴ്‌സിന് രണ്ട് വർഷവും, എംഎൽടി ഫ്രഷേഴ്‌സിന് ഒരു വർഷവും മൂന്ന് മാസവുമാണ് പരിശീലനം. ഡീസൽ മെക്കാനിക് ഒഴികെയുഌഅ മറ്റ് ട്രേഡിലേക്ക് ഒരു വർഷം പരിശീലനം, ഡീസൽ മെക്കാനിക്ക് ട്രേഡിന് 2 വർഷമാണ് പരിശീലനം 
അവസാന തീയതി: ജൂണ്‍ 30. www.sr.indianrailways.gov.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article