ഏപ്രിലിൽ തൊഴിലില്ലായ്‌മ നിരക്ക് എട്ടുശതമാനമായി ഉയർന്നതായി കണക്കുകൾ

ബുധന്‍, 12 മെയ് 2021 (18:38 IST)
രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് ഏപ്രിലിൽ കുത്തനെ ഉയർന്നു. മാർച്ചിലെ 6.5ശതമാനത്തിൽനിന്ന് ഏപ്രിലിൽ 8ശതമാനമായാണ് വർധിച്ചത്. എമ്പ്ലോയ്‌മെന്റ് നിരക്ക് 37.6 ശതമാനത്തിൽ നിന്ന് 36.8 ലേക്ക് താഴുകയും ചെയ്‌തു.
 
വിവിധയിടങ്ങളിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പോയതുമാണ് തൊഴിലില്ലായ്‌മ നിരക്ക് കുത്തനെ ഉയരാൻ കാരനമായതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി വിലയിരുത്തുന്നു. തൊഴിലാളികളുടെ എണ്ണത്തിൽ ഏപ്രിലിൽ 11 ലക്ഷത്തിന്റെ കുറവാണുണ്ടായത്.
 
കാർഷിക മേഖലയിലാണ് നഷ്ടം കൂടുതൽ ഉണ്ടായത്. എന്നാൽ ലോക്ക്‌ഡൗണല്ല ഇതിന് കാരണമെന്ന് സിഎംഐഇയുടെ ഡാറ്റ വ്യക്തമാക്കുന്നു.ദിവസക്കൂലിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഇടയിൽ രണ്ടുലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്ടമായി. ശമ്പളവരുമാനക്കാരായ 34 ലക്ഷം പേർക്കും ഏപ്രിലിൽ ജോലി പോയി. തുടർച്ചയായി മൂന്നാമത്തെ മാസമാണ് രാജ്യത്ത് തൊഴിലില്ലായ്‌മ നിരക്ക് വർധിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍