വിദേശജോലി വാഗ്ദാനം ചെയ്തു വീട്ടമ്മയെ കെട്ടിയിട്ടു പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വെള്ളി, 14 മെയ് 2021 (11:34 IST)
ചടയമംഗലം: വിദേശജോലി വാഗ്ദാനം ചെയ്തു യുവാവ് യുവതിയായ വീട്ടമ്മയെ നയത്തില്‍ വീട്ടിലെത്തിച്ചു കെട്ടിയിട്ടു പീഡിപ്പിച്ചു. ചടയമംഗലം മേയില്‍ സ്വദേശി അജി എന്ന യുവാവാണ് ഈ കടുംകൈ ചെയ്തത്. ഒരു കുട്ടിയുടെ മാതാവു കൂടിയായ കൊട്ടാരക്കര സ്വദേശിയായ വീട്ടമ്മയെ വിദേശ ജോലിക്കുള്ള വിസയുടെ കാര്യം പറയാനെന്നു വിളിച്ച് വീട്ടിലെത്തിച്ചായിരുന്നു പീഡനം.
 
വീട് പൂട്ടിയിട്ടു മൂന്നു ദിവസം തുടര്‍ച്ചയായി പീഡനത്തിന് വിധേയയായ വീട്ടമ്മ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് അവരുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേല്‍ പ്പിക്കുകയും ചെയ്തു. അടിയേറ്റ വീട്ടമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചതും വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചതും.
 
ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ഉപേക്ഷിച്ചുപോയ അജി ഏറെനാളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. ചടയമംഗലം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍