ശ്വസനവ്യായാമങ്ങളുടെ ഗുണങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 ജൂണ്‍ 2022 (19:05 IST)
പുറമേയ്ക്ക് വിഷമങ്ങള്‍ ഇല്ലാതെ അഭിനയിച്ച് നടക്കുന്നവരാണ് പലരും. പലരും ഉത്കണ്ഠാ രോഗങ്ങള്‍ മൂലം ഉള്ളില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്. യോഗയാണ് ഇതിന് ശരിക്കും പ്രതിവിധി. കൂടാതെ സൈക്യാട്രിക് മരുന്നുകള്‍ തീര്‍ച്ചയായും രോഗത്തില്‍ നിന്ന് മുക്തി നല്‍കും. എങ്കിലും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെയുള്ള രോഗപ്രതിരോധത്തിന് യോഗയാണ് ഫലപ്രദം. പ്രത്യേകിച്ചും ശ്വസന വ്യായാമങ്ങളാണ് ഉത്കണ്ഠകളെ പ്രതിരോധിക്കുന്നത്. 
 
ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ ഒരാളുടെ ശ്വാസോച്ഛോസം നേര്‍ത്തതാകും. കൂടാതെ ഹൃദയമിടിപ്പ് വേഗത്തിലാകും. ശ്വാസത്തെ നിയന്ത്രിക്കുമ്പോള്‍ സ്വഭാവികമായും ഉത്കണ്ഠ മാറുകയും ചെയ്യും. കൂടാതെ മൈന്‍ഡ്ഫുള്‍നസ് പരിശീലനവും ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article