ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യൻ വിജയത്തിനായി ജ്യോതിഷ ഏജൻസിക്ക് നൽകിയത് 16 ലക്ഷം!

ബുധന്‍, 22 ജൂണ്‍ 2022 (19:26 IST)
എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രചോദിപ്പിക്കാൻ ഇന്ത്യാ ഫുട്ബോൾ ടീമിനെ പ്രചോദിപ്പിക്കാൻ ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎസ്എഫ്) ഒരു ജ്യോതിഷ ഏജൻസിക്ക് 16 ലക്ഷം കൊടുത്തതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്.
 
മൂന്നാം യോഗ്യതാ റൗണ്ടിലെ മുഴുവൻ മത്സരങ്ങളും വിജയിച്ചാണ് തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ ഏഷ്യ കപ്പിന് യോഗ്യത ഉറപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ ടീം തുടർച്ചയായ രണ്ടാം വട്ടവും ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. ജ്യോതിഷ സ്ഥാപനം ഇന്ത്യൻ ടീമുമായി മൂന്ന് സെഷനുകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒരു കടലാസ് കമ്പനിക്കാണ് 16 ലക്ഷം ചിലവഴിച്ചതെന്നും റിപ്പോർട്ട് ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍