പത്താം നമ്പർ ജേഴ്സി എനിക്ക് നൽകാമെന്ന് പറഞ്ഞു, നെയ്മർ ദേശീയടീമിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നുവെന്ന് സഹതാരം

തിങ്കള്‍, 20 ജൂണ്‍ 2022 (14:20 IST)
സൂപ്പർ താരം നെയ്മർ ബ്രസീൽ ദേശീയടീമിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന. പത്താം നമ്പർ ജേഴ്സി താരം തനിക്ക് നൽകാൻ സമ്മതം അറിയിച്ചതായി ബ്രസീൽ യുവതാരം റോഡ്രിഗോ വെളിപ്പെടുത്തിയതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്. ഈ വർഷം നടക്കുന്ന ലോകകപ്പോടെ താരം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു.
 
ഇതിന് പിന്നാലെയാണ് ഇതിഹാസതാരങ്ങൾ ധരിച്ച പത്താം നമ്പർ നൽകാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് നെയ്മർ സഹതാരങ്ങളോട് മനസ്സ് തുറന്നതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. 2010ൽ 18ആം വയസിൽ ബ്രസീലിനായി രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറ്റം കുറിച നെയ്മർ ഇതുവരെ 119 മത്സരങ്ങളിൽ നിന്നും 74 രാജ്യാന്തര ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍