സിനിമകള്‍ ചെയ്ത് മടുത്ത സമയത്താണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാവരും അങ്ങനെ തന്നെയായിരുന്നല്ലോ ചെയ്തിരുന്നത്. സിനിമ മതിയെന്ന് ഞാനായിട്ട് എടുത്ത തീരുമാനമായിരിന്നു. വിവാഹം കഴിക്കുക അതോടെ അഭിനയമെല്ലാം നിര്‍ത്തുക എന്നതായിരുന്നു അന്നത്തെ രീതി. വിവാഹം കഴിഞ്ഞാല്‍ സ്ത്രീ കുടുംബജീവിതത്തില്‍ മാത്രം ശ്രദ്ധിക്കുക എന്നതായിരുന്നു നാട്ടുനടപ്പ്. കറുപ്പ്,വെളുപ്പ്,സ്ത്രീ,പുരുഷന്,സ്ത്രീകളാണ് കുട്ടികളെ നോക്കേണ്ടത് എന്നീ നാട്ടുനടപ്പുകളെ ഞാനും അക്കാലത്ത് വിശ്വസിച്ചിരുന്നു. നമുക്ക് സ്വന്തമായി ഒരു ജീവിതമുണ്ടെന്ന് എന്നുള്ള ചിന്തയൊന്നും അന്നുണ്ടായിരുന്നില്ല. നവ്യ പറയുന്നു.