പുഷ്പ 2വിലെ ഭന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ ലുക്ക് പുറത്ത് : പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായി

വ്യാഴം, 18 മെയ് 2023 (18:57 IST)
ഇന്ത്യയെങ്ങും തരംഗമായ സിനിമയായിരുന്നു അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പോസ്റ്ററുമെല്ലാം അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പുഷ്പ 2വിന്റെ പ്രധാന ഷെഡ്യൂളിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന വാര്‍ത്തയാണ് ഒടുവില്‍ വരുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ഭന്‍വര്‍ സിംഗിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
 
ആദ്യഭാഗത്തിലെ അതേ ഗെറ്റപ്പില്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും ഫഹദ് എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 65 കോടി രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. സമീപകാല ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍