രജനിയുടെ അവസാന സിനിമ !'തലൈവര്‍ 171' ലോകേഷ് കനകരാജ് ഒരുക്കും

കെ ആര്‍ അനൂപ്

വ്യാഴം, 18 മെയ് 2023 (10:15 IST)
രജനികാന്ത് തന്റെ അവസാന സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ലോകേഷ് കനകരാജ് ഈ ചിത്രം സംവിധാനം ചെയ്യും. സംവിധായകനോട് തനിക്കുവേണ്ടി ഒരു സിനിമ ചെയ്യണമെന്ന് രജനി തന്നെയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം മിഷ്‌കിന്‍ ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞു.
 
'തലൈവര്‍ 171' രജനിയുടെ അവസാന ചിത്രമായിരിക്കും എന്നാണ് പറയപ്പെടുന്നത്. 'ജയ് ഭിം' സംവിധായകന്‍ ടി ജി ജ്ഞാനവേല്‍ രജനിക്കൊപ്പം ഒരു സിനിമ ചെയ്യുമെന്നും പറയപ്പെടുന്നു. നടന്‍ വിക്രം പ്രതിനായക വേഷത്തില്‍ എത്തുന്ന സിനിമയ്ക്ക് കാത്തിരിക്കുകയാണ് ആരാധകരും. ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.
ജയിലറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് രജനി.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍