ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമം: മുതുകുളത്തെ അപമാനിച്ചു, നവ്യാനായർക്കെതിരെ സോഷ്യൽ മീഡിയ

വെള്ളി, 19 മെയ് 2023 (14:12 IST)
ചാനല്‍ അഭിമുഖത്തിനിടെ നടി നവ്യ നായര്‍ ജന്മനാടിനെ പറ്റി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമങ്ങളാണെന്നും ഇവിടത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമര്‍ശം. ഇന്നാട്ടില്‍ വൈദ്യുതിയുണ്ടോ എന്ന് ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. ഇതിനെതിരെ കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്നാണ് പ്രതിഷേധം ഉയരുന്നത്.
 
ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നവ്യയുടെ പരാമര്‍ശം. പലരീതിയിലാണ് നവ്യയുടെ പരാമര്‍ശത്തോട് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. ചിലര്‍ മുതുകുളത്തിന്റെ ഐതീഹ്യമെല്ലാം പറയുമ്പോള്‍ വൈദ്യുതി ഉണ്ടെന്നല്‍ ഉണ്ടാക്കുന്നത് പോലും കായംകുളത്താണെന്ന് നാട്ടുകാര്‍ പ്രതികരിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍