ഒന്നല്ല രണ്ട് സന്തോഷങ്ങള്‍ ! ആദ്യ സംവിധാനം ചെയ്ത 'പുഴു' റിലീസായി ഒരു വര്‍ഷം

കെ ആര്‍ അനൂപ്

വെള്ളി, 12 മെയ് 2023 (15:14 IST)
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പുഴു സംവിധായകയുമായ രത്തീനയ്ക്ക് രണ്ട് സന്തോഷങ്ങള്‍ ഉണ്ട്.  
 
ആദ്യമായി രത്തീന സംവിധാനം ചെയ്ത പുഴു പ്രദര്‍ശനത്തിന് എത്തിയത് ഇന്നേ ദിവസമാണ്. പുഴു റിലീസായി ഒരു വര്‍ഷം പിന്നിടുന്നു എന്നതാണ് ഒന്നാമത്തെ സന്തോഷം. രണ്ടാമത്തേത്'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം ജാനകി ജാനേ ഇന്നാണ് തിയേറ്ററുകളില്‍ എത്തുന്നത്. രണ്ടാമത്തെ പടത്തിലും മാറ്റമില്ലാതെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി രത്തീന ഉണ്ട്. അതിന്റെ സന്തോഷത്തിലാണ് സംവിധായക.
 
പുഴുവിനു ശേഷം വീണ്ടും മമ്മൂട്ടിയും സംവിധായക രത്തീനയും ഒന്നിക്കുന്നു.സിന്‍സില്‍ സെല്ലിലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പുഴുവിന്റെ നിര്‍മ്മാതാവ് കൂടിയാണ് ഇദ്ദേഹം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍