സോഷ്യല്‍ മീഡിയ ഒഴിവാക്കി നസ്രിയ, മാറിനില്‍ക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ?

കെ ആര്‍ അനൂപ്

ശനി, 13 മെയ് 2023 (11:03 IST)
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് നസ്രിയ ഫഹദ്. കുറച്ചുകാലത്തേക്ക് വിട്ടു നില്‍ക്കുകയാണെന്ന് താരം പറഞ്ഞു.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മാറിനില്‍ക്കാനാണ് തീരുമാനം.
 
'എല്ലാ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്നേഹവും മിസ് ചെയ്യും. എന്നാല്‍ ഉടനെ തിരിച്ചുവരും'-നസ്രിയ കുറിച്ചു.
 
 6.8 മില്യന്‍ ഫോളോവേഴ്‌സ് ഉണ്ട് ഇന്‍സ്റ്റഗ്രാമില്‍.9.6 മില്യന്‍ ആളുകള്‍ ഫേസ്ബുക്കിലും ഫോളോ ചെയ്യുന്നുണ്ട്.
 
'രോമാഞ്ചം' ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നസ്രിയ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
 
 
 
നസ്രിയ ഫഹദ്, ഫഹദ് ഫാസില്‍,നസ്രിയ, സോഷ്യല്‍ മീഡിയ,Nasriya Fahad, Fahad Fazil, Nasriya, Social Media

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍