ഇതാണ് മൗത്ത് പബ്ലിസിറ്റി, തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ ഫഹദ്,പാച്ചുവും അത്ഭുതവിളക്കും കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 4 മെയ് 2023 (09:08 IST)
സിനിമകള്‍ കാണുവാന്‍ ആളില്ലെന്ന് പരാതി ഉയരുമ്പോഴും പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്താറുണ്ട്. അക്കൂട്ടത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ 'പാച്ചുവും അത്ഭുതവിളക്കും'ഒടുവില്‍ ആളെ കൂട്ടുന്നത്.
മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം 'പാച്ചുവും അത്ഭുതവിളക്കും' കാണാന്‍ ആളുകള്‍ എത്തുകയാണ്. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്. ആദ്യത്തെ നാല് ദിവസം കൊണ്ട് 3.63 കോടിയാണ് കേരളത്തില്‍ നിന്നുള്ള കളക്ഷന്‍. ആദ്യ രണ്ടു ദിവസങ്ങളില്‍ ഒരു കോടിക്ക് മുകളില്‍ ഗ്രോസ് നേടാനും ആയി.
 
ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. മുകേഷ്, നന്ദു, ഇന്ദ്രന്‍സ്, അല്‍ത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍