KL Rahul : ആളുകളുടെ പിന്തുണ ആഗ്രഹിക്കുന്ന സമയമാണ്, ഈ സമയത്തെ ട്രോളുകൾ ഒരുപാട് വേദനിപ്പിക്കുന്നു: കെ എൽ രാഹുൽ

ബുധന്‍, 17 മെയ് 2023 (15:50 IST)
സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി മോശം പ്രകടനം,സ്‌ട്രൈക്ക്റേറ്റ്,ക്യാപ്റ്റന്‍സി എന്നീ കാരണങ്ങളാന്‍ നിരന്തരം ട്രോള്‍ ഏറ്റുവാങ്ങുന്ന താരമാണ് കെ എല്‍ രാഹുല്‍. ഐപിഎല്ലിലെ താരത്തിന്റെ മെല്ലെപ്പോക്ക് സമീപനത്തിനെതിരെയും ക്യാപ്റ്റന്‍സിയെ പറ്റിയും വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇപ്പോളിതാ ആളുകളില്‍ നിന്നുമുള്ള ഈ ട്രോളുകള്‍ തന്നെ ഒരു പരിധി വരെ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
ഇതെല്ലാം ചില സമയത്ത് എന്നെ നല്ല രീതിയില്‍ ബാധിക്കാറുണ്ട്. മോശം സമയത്ത് ആളുകളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നെങ്കില്‍ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം പറയുന്നു. അതിനെല്ലാം ഞങ്ങളാണ് ഇരകളാകുന്നത്. ഇതെല്ലാം ഞങ്ങളെ ബാധിക്കുന്നുണ്ടെന്ന് പോലും ചിന്തിക്കാതെയാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. കെ എല്‍ രാഹുല്‍ പറഞ്ഞു. 2022ല്‍ കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും തന്റെ 200% ടീമിനായി താന്‍ നല്‍കിയിട്ടുണ്ടെന്നും താരം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍