Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ മത്സരാര്‍ഥികളില്‍ ഒരാളായ അഖില്‍ മാരാറെ ഷോയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. സഹമത്സരാര്‍ഥികളായ സ്ത്രീകളെ അടിക്കാന്‍ പലതവണ കയ്യോങ്ങിയ അഖിലിനെ പോലൊരു മെയില്‍ ഷോവനിസ്റ്റിനെ ബിഗ് ബോസ് ഷോയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് ആവശ്യം. ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുന്നു.
സ്ത്രീകളെ അടിക്കാന്‍ കയ്യോങ്ങുന്നു, സ്ത്രീകളെ ഉപദ്രവിക്കുന്നു, അവരെ തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു മത്സരാര്‍ഥിക്ക് കൂടുതല്‍ വിസിബിലിറ്റി കൊടുക്കുന്നത് ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയില്‍ ഒഴിവാക്കുകയാണ് വേണ്ടത്. എന്ത് സന്ദേശമാണ് ഇതുകൊണ്ട് നല്‍കുന്നതെന്നും ബിഗ് ബോസ് പ്രേക്ഷകര്‍ ചോദിക്കുന്നു.
ബിഗ് ബോസ് ഷോയ്ക്കിടെ തന്റെ ഭാര്യയെ അടിച്ചിട്ടുണ്ട് എന്ന് പോലും വളരെ കൂളായി അഖില്‍ പറയുന്നു. മലയാളമല്ല മറ്റേതെങ്കിലും ഭാഷയില്‍ ആണെങ്കില്‍ പോലും ഇതിനെതിരെ ശക്തമായ നടപടിയെടുക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിച്ചതിന് ആ മത്സരാര്‍ഥിയെ പുറത്താക്കാനും മടിക്കില്ല. എന്നാല്‍ മലയാളത്തില്‍ അങ്ങനെയൊരു നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.