കാറിന്റെ കീ നഷ്ടപ്പെട്ടു, പോലീസില്‍ പരാതി നല്‍കി സൗന്ദര്യ രജനികാന്ത്

കെ ആര്‍ അനൂപ്

ബുധന്‍, 10 മെയ് 2023 (15:35 IST)
റേഞ്ച് റോവര്‍ കാറിന്റെ താക്കോല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സൗന്ദര്യ രജനികാന്ത് പോലീസില്‍ പരാതി നല്‍കി. ഏപ്രില്‍ 23 ന് വീട്ടില്‍ നിന്ന് ചെന്നൈയിലെ കോളേജിലേക്ക് പോകുമ്പോള്‍ റേഞ്ച് കാറിന്റെ സ്‌പെര്‍ കീ കാണാതായെന്ന് കാണിച്ച് സൗന്ദര്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്.  
 
പരാതി സ്വീകരിച്ച് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.മിസ്സിംഗ് കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 
ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് 60 പവന്‍ സ്വര്‍ണം മോഷണം പോയതായി നേരത്തെ പരാതി നല്‍കിയിരുന്നു.  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍