ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'ദി എലിഫന്റ് വിസപറേഴ്‌സ്' എന്ന് ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ ദമ്പതികള്‍ ബൊമ്മനും ബെല്ലിയും
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണിയുമായി കൂടിക്കാഴ്ച നടത്തി. സംവിധായക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നു.
ബുധനാഴ്ച (മെയ് 10) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ദമ്പതികള്‍ക്കും ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും പ്രത്യേക അനുമോദന ചടങ്ങും സ്റ്റേഡിയത്തില്‍ നടത്തും.