കമൽഹാസൻ രണ്ടും കൽപ്പിച്ച് തന്നെ, ധനുഷിനെ നായകനാക്കി പുതിയ ചിത്രം: സംവിധാനം നെൽസൺ

വ്യാഴം, 18 മെയ് 2023 (19:45 IST)
ഏറെ നാളുകള്‍ക്ക് ശേഷം രാജ്കമല്‍ ഫിലിംസിന് സംഭവിച്ച വലിയ വിജയമായിരുന്നു വിക്രം എന്ന മള്‍ട്ടി സ്റ്റാറര്‍ സിനിമയുടെ വമ്പന്‍ വിജയം. നായകനെന്ന നിലയില്‍ കമല്‍ ഹാസന്‍ വലിയ തിരിച്ചുവരവ് നടത്തിയപ്പോള്‍ രാജ് കമല്‍ എന്ന നിര്‍മാണകമ്പനി കൂടിയാണ് പ്രതാപത്തിലേക്ക് തിരിച്ചെത്തിയത്. വിക്രത്തിന്റെ ഗംഭീരവിജയത്തിന് ശേഷം നിരവധി സിനിമകളാണ് രാജ് കമല്‍ എന്ന ബാനറിന് കീഴില്‍ ഇറങ്ങുന്നത്.
 
ശിവകാര്‍ത്തികേയന്‍, വിക്രം, ചിമ്പു എന്നിവരെ നായകരാക്കി കൊണ്ടുള്ള ചിത്രങ്ങള്‍ കമല്‍ ഹാസന്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ധനുഷിനെ നായകനാക്കിയും കമല്‍ഹാസന്‍ സിനിമ നിര്‍മിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്. ജയിലറിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാകും രാജ് കമല്‍ നിര്‍മിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനൊപ്പം വിക്രം 2, വിഘ്‌നേഷ് ശിവന്‍ ഒരുക്കുന്ന അടുത്ത ചിത്രം എന്നിവയും രാജ് കമല്‍ തന്നെ നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യന്‍ 2 എന്ന ചിത്രത്തിന് ശേഷം എച്ച് വിനോദ് ഒരുക്കുന്ന സിനിമയിലാകും കമല്‍ഹാസന്‍ അഭിനയിക്കുക. രാജ് കമല്‍ തന്നെയാണ് ഈ സിനിമയും നിര്‍മിക്കുക. നായകന്‍ എന്ന സിനിമയ്ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍