നാലുവര്‍ഷത്തിനുശേഷം ധനുഷ് നിര്‍മ്മിക്കുന്ന പുത്തന്‍ പടം, മാരി സെല്‍വരാജുമായി വീണ്ടും കൈകോര്‍ത്ത് നടന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ഏപ്രില്‍ 2023 (15:19 IST)
നാല് വര്‍ഷത്തിന് ശേഷം തന്റെ വണ്ടര്‍ബാര്‍ ഫിലിംസിന് കീഴില്‍ കീഴില്‍ സിനിമ നിര്‍മ്മിക്കാന്‍ ധനുഷ്.2018 ല്‍ പുറത്തിറങ്ങിയ 'മാരി 2'ആയിരുന്നു ഈ ബാനറില്‍ ഒടുവില്‍ നിര്‍മ്മിച്ച ചിത്രം. 'കര്‍ണ്ണന്‍' ന് ശേഷം മാരി സെല്‍വരാജുമായി വീണ്ടും ധനുഷ് ഒന്നിക്കുകയാണ്.
 'പല കാരണങ്ങളാല്‍ സവിശേഷമായ ഒരു അഭിമാനകരമായ പ്രോജക്റ്റ്. ഓം നമശിവായ'-എന്നാണ് ധനുഷ് പ്രഖ്യാപനം നടത്തി പറഞ്ഞത്.
 
'കര്‍ണന്റെ റിലീസിന്റെ അതേ ദിവസം തന്നെ ഇത് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ധനുഷ് സാറിനൊപ്പം ഒരിക്കല്‍ കൂടി കൈകോര്‍ത്തതില്‍ ഞാന്‍ നന്ദിയും സന്തോഷവും.'-മാരി സെല്‍വരാജ് കുറിച്ചു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍