സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന ചെപ്പടിവിദ്യയാണ് നാരങ്ങ. ഭക്ഷത്തിൽ ചേർക്കാനും പാനീയമാക്കാനും മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഈ ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങ ഒരു സൗന്ദര്യ കലവറയാണെന്ന കാര്യം എത്രപേർക്കറിയാം? സുന്ദരിമാർ പലപ്പോഴും തിരിച്ചറിയാത്ത ഈ കലവറയുടെ ഗുണങ്ങൾ ഏറെയാണ്. മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ചെയ്യേണ്ടതെന്തെല്ലാം ആണെന്ന് നോക്കാം.
* ചെറുനാരങ്ങയുടെ നീര്, തക്കാളിനീര് ഇവ സമാസമം ചേർത്ത് കറുത്ത പാടുകളിൽ തേക്കുക. ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയുക. പാടുകൾ പമ്പ കടക്കും.
* നാരങ്ങാനീര് പാലിന്റെ പാടയിൽ ചേർത്ത് മഞ്ഞൾ മിക്സ് ചെയ്ത് കറുത്തപാടുകളിൽ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ശേഷം വൃത്തിയുള്ള തുണികൊണ്ട് ഒപ്പുക. പാടുകൾ ഇല്ലാതാകും.
* പുതിനയിലയും നാരങ്ങയുടെ തളിരിലയും കൂട്ടി അരച്ച് ചേർത്ത മിശ്രിതത്തിലേക്ക് ചെറുനാരങ്ങയുടെ നീര് യോജിപ്പിച്ച് പാടുകളിൽ തേക്കുക. കറുത്ത പാടുകൾക്ക് ഇത് ഉത്തമമാണ്.