സന്ധ്യയുടെ പ്രതിഷേധം മുന്‍നിര്‍ത്തി സമരത്തിനെതിരേ പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ വീട്ടമ്മമാരെ ഇറക്കി മുഖം രക്ഷിക്കാന്‍ ഇടതുമുന്നണി ശ്രമം നടത്തിയത്. രണ്ടായിരത്തോളം വീട്ടമ്മമാര്‍ ഉപരോധത്തിന് എത്തി എന്നാണ് വിവരം. ക്ല്ലിഫ്‌ഹൗസ് ഉപരോധത്തോട് വീട്ടമ്മമാര്‍ക്ക് എതിര്‍പ്പാണെന്ന ആരോപണത്തെ മറികടക്കാനാണ് വീട്ടമ്മമാരെ അണിനിരത്തിയുള്ള സമരം സംഘടിപ്പിച്ചത്. സന്ധ്യ താമസിക്കുന്ന നന്ദന്‍കോട്, ടെന്നീസ് ക്ലബ്, രാജ് ഭവന്‍ എന്നിവിടങ്ങളിലായുള്ള വീട്ടമ്മമാരാണ് സമരത്തിനായി സംഘടിച്ചത്. വീട്ടമ്മയുടെ വികാരത്തില്‍മേല്‍ ചിലതുകെട്ടിപ്പൊക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചത് എന്നാണ് പിണറായി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.
സന്ധ്യയെ പിന്തുണച്ച് സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തുകയും വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തതും ഇടതുമുന്നണിയ്ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. നേതാക്കള്‍ പരസ്യമായി പ്രതിഷേധവും പരിഹാസവുമെല്ലാം പ്രകടിപ്പിച്ചു. പക്ഷേ സന്ധ്യ അവരുടെ കണ്ണുതുറപ്പിച്ചു എന്ന് വേണം മനസ്സിലാക്കാന്‍.
അടുത്ത പേജില്‍- ഒറ്റയാള്‍ പോരാട്ടം!
പക്ഷേ നിനച്ചിരിക്കാത്ത നേരത്ത് സന്ധ്യ ഉയര്‍ത്തിയ പ്രതിഷേധം നേതാക്കളില്‍ ഉണ്ടാക്കിയ മനംമാറ്റമാണ് കണ്ണൂരില്‍ ഇടതുമുന്നണിയുടെ കരിങ്കൊടിപ്രതിഷേധത്തില്‍ കാണാനായി. പ്രതിഷേധം ആവര്‍ത്തിക്കാതിരിക്കാനായി വനിതകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നടന്നുപോകാനുള്ള വഴി കണ്ണൂരില്‍ ഒരുക്കി നല്‍കി.
സമരത്തിനായി പിരിവിനു വരുന്നവര്‍ പിന്നീട് ഗുണ്ടായിസം കാട്ടിയെന്നും ഉപരോധത്തിന്റെ പേരില്‍ ഇനിയും ബുദ്ധിമുട്ടിച്ചാല്‍ പ്രദേശത്തെ സ്ത്രീകള്‍ ഇറങ്ങി കല്ലെറിഞ്ഞ് ഓടിക്കുമെന്നും സന്ധ്യ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സന്ധ്യയുടെ വാക്കുകള്‍.