മിനിമം ബാലൻസ് നിലനിർത്തേണ്ട, എടിഎമ്മുകളിൽ മൂന്ന് മാസത്തേക്ക് ചാര്‍ജ്ജ് ഈടാക്കില്ല, ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2020 (16:12 IST)
രാജ്യത്ത് കോവിഡ് 19 അതിവേഗം വ്യാപിക്കുന്ന പശ്ചത്തലത്തിൽ ബാങ്കിങ്, സമ്പത്തിക മേഖലകളിൽ ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തണം എന്ന നിബന്ധന ഒഴിവാക്കി. എടി എമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് അടുത്ത മൂന്ന് മാസത്തേക്ക് ചാർജുകൾ ഈടാക്കില്ല.
 
ഏത് ബാങ്കിനെ ഏടിഎമ്മുകലൂടെ ഡെബിറ്റ് കാർഡുകൾ വഴി പണം ‌പിൻവലിക്കാം. ഇതിന് യാതൊരുവിധ സർവിസ് ചാർജുകളും ഈടാക്കില്ല. 2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി 2020 ജൂണ്‍ 30 വരെ നീട്ടി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി കുറച്ചു.
 
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനു:ള്ള തിയതി ജൂണ്‍ 30 വരെയാക്കി. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ആവസാന തിയതി ജൂണ്‍ 30 ലേക്ക് നീട്ടി. കസ്റ്റംസ് കിയറൻസ് അവശ്യ സേവനങ്ങളുടെ പട്ടികയിൽപ്പെടുത്തി. ജൂൺ 30 വരെ കസ്റ്റംസ്ക്ലിയറൻസ് എല്ലാ ദിവസംവും  24 അണിക്കുർ വരെയും പ്രവർത്തിക്കും.  

അനുബന്ധ വാര്‍ത്തകള്‍

Next Article