Budget 2021: ബജറ്റിൽ കേരളത്തിന് എന്തെല്ലാം ? പ്രഖ്യാപനത്തിലെ കണക്കുകൾ ഇതാ !

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (13:21 IST)
മുൻ‌ കാലങ്ങളിൽനിന്നും വ്യത്യസ്തമായി കേരളത്തിന് ബജറ്റിൽ വലിയ പ്രാതിനിധ്യമാണ് ഇത്തവണ ലഭിച്ചത്. ദേശീയ പാതാ വികസനവും, കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനവും നിമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ വലിയ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടു. കേരളത്തിലെ ദേശീയ പാതാ വികസനത്തിന് 65,000 കൊടി രൂപ അനുവദിച്ചു, നേരത്തെ പ്രഖ്യാപിയ്ക്കപ്പെട്ട 600 കിലോമീറ്റർ മുംബൈ-കന്യാകുമാരി വ്യാവസായിക ഇടനാഴി ഉൾപ്പടെയാണ് 65,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചിരിയ്ക്കുന്നത്. 11,00 കിലോമീറ്റർ ദേശീയ പാതാ വികസനത്തിനാണ് ഈ തുക പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
 
കൊച്ചി മെട്രോയെ സംബന്ധിച്ചാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ 11.5 കിലോമീറ്റർ കൂടി വർധിപ്പിയ്ക്കും. ഇതിനായി 1,957 കോടി രൂപയാണ് കേന്ദ്ര ബജറ്റിൽ വകയിരുത്തിയിരിയ്ക്കുന്നത്. കൊച്ചി മത്സ്യബന്ധന തുറമുഖം ലോക നിലവാരത്തിലേയ്ക്ക് ഉയർത്തി വാണിജ്യ ഹബ്ബാക്കി വികസിപ്പിയ്ക്കും എന്നതാണ് കേരളത്തിന് പ്രതീക്ഷ നൽകുന്ന പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. മത്സ്യബന്ധന മേഖലയിലെ വികസനം ലക്ഷ്യംവച്ചുള്ളതാണ് ഇത്. എന്നാൽ പദ്ധതിയ്ക്കായി എത്ര കോടി രൂപ മാറ്റിവച്ചു എന്നത് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. ഇത് കൂടാതെ. വിദേശ നിക്ഷേപത്തിലും, ഇൻഷൂറൻസ് മേഖലയിലും വരുത്തിയ മാറ്റങ്ങളും കടമെടുപ്പ് പരിധി ഉയർത്തിയതും കേരളത്തിന് ഗുണം നൽകുന്നതാണ് എന്നാണ് വിലയിരുത്തൽ.   

അനുബന്ധ വാര്‍ത്തകള്‍

Next Article