Bigg Boss Malayalam Season 6: ബിഗ് ബോസില്‍ നിന്ന് സിബിന്‍ ക്വിറ്റ് ചെയ്തതല്ല ! പറഞ്ഞുവിട്ടത്?

രേണുക വേണു
വെള്ളി, 26 ഏപ്രില്‍ 2024 (11:29 IST)
Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മത്സരാര്‍ഥിയാണ് ഡിജെ സിബിന്‍. എന്നാല്‍ അധിക ദിവസം ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാന്‍ സിബിന് സാധിച്ചില്ല. മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തനിക്ക് ഷോ ക്വിറ്റ് ചെയ്യണമെന്ന് സിബിന്‍ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെ സിബിന്‍ പുറത്തു പോയ വിവരം ബിഗ് ബോസ് മറ്റു മത്സരാര്‍ഥികളെ അറിയിക്കുകയും ചെയ്തു. 
 
ബിഗ് ബോസില്‍ നിന്ന് ക്വിറ്റ് ചെയ്യാന്‍ സിബിന്‍ തീരുമാനിച്ചതാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഗെയിം ക്വിറ്റ് ചെയ്യാന്‍ താന്‍ തീരുമാനിച്ചതല്ലെന്ന് സിബിന്‍ പറയുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിബിന്‍. 
 
' ഞാന്‍ ക്വിറ്റ് ചെയ്തതല്ല. എന്റെ മാത്രം തീരുമാനമല്ല പുറത്തു വരണം എന്നത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം,' എയര്‍പോട്ടില്‍ വെച്ച് സിബിന്‍ പ്രതികരിച്ചു. സിബിനെ ബിഗ് ബോസ് പുറത്താക്കിയതാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിഗ് ബോസിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി വീടിനുള്ളില്‍ സംസാരിച്ചതാണ് സിബിനെതിരെ നടപടിയെടുക്കുന്നതിലേക്ക് വഴിവെച്ചതെന്നും ഗോസിപ്പുകളുണ്ട്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥിയായ ജാസ്മിനെതിരെ സിബിന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വിവാദമായതെന്നാണ് വിവരം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article