Bigg Boss Malayalam: ബിഗ് ബോസ് മലയാളം: ഇത്തവണ എലിമിനേഷനില്‍ വന്നവര്‍ ഇവരാണ്, വോട്ട് ചെയ്യാം

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (16:14 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ ക്ലൈമാക്‌സിലേക്ക് പോകുകയാണ്. മത്സരാര്‍ഥികള്‍ തമ്മില്‍ പരസ്പരം വാശിയോടെ ഏറ്റുമുട്ടുന്നു. ഈ ആഴ്ചയില്‍ അഞ്ച് പേരാണ് എലിമിനേഷനില്‍ വന്നിരിക്കുന്നത്. റോണ്‍സണ്‍ വിന്‍സെന്റ്, റിയാസ് സലിം, ധന്യ മേരി വര്‍ഗീസ്, മുഹമ്മദ് ബ്ലെസ്ലി, ലക്ഷ്മിപ്രിയ എന്നിവരാണ് എലിമിനേഷന്‍ ലിസ്റ്റിലുള്ള മത്സരാര്‍ഥികള്‍. ഇതില്‍ ബിഗ് ബോസ് വീട്ടില്‍ തുടരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന മത്സരാര്‍ഥികള്‍ക്കായി ഹോട്ട് സ്റ്റാര്‍ പേജില്‍ കയറി വോട്ട് ചെയ്യാം. ഒരു ദിവസം 50 വോട്ട് ചെയ്യാനാണ് ഒരാള്‍ക്ക് സാധിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article