'ടോപ്പ് 3 യില്‍ ഇവര്‍ വരണമെന്ന് ആഗ്രഹിക്കുന്നു'; ബിഗ് ബോസില്‍ നിന്നും പുറത്തായ ശ്രുതിക്ക് പറയാനുള്ളത്

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മെയ് 2023 (10:15 IST)
ബിഗ് ബോസ് അഞ്ചാം സീസണില്‍ നിന്ന് ഒരു മത്സരാര്‍ത്ഥി കൂടി പടിയിറങ്ങുകയാണ്. 56-ാം ദിവസം ശ്രുതി പുറത്തേക്ക്. ഈ സീസണില്‍ ടോപ് ഫൈവില്‍ എത്തുമെന്ന് പ്രേക്ഷകര്‍ കരുതിയ മത്സരാര്‍ത്ഥിയുടെ എലിമിനേഷന്‍ ഒരിക്കലും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. അഞ്ചാം സീസണില്‍ ടോപ് ത്രിയില്‍ എത്താന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥികളെ കുറിച്ച് പറയുകയാണ് നടി. 
 
ബിഗ് ബോസ് വീട്ടിലേക്ക് കയറി കഴിഞ്ഞാല്‍ തികച്ചും വേറിട്ട ഒരു അനുഭവമാണെന്ന് ശ്രുതി പറയുന്നു. 'നിങ്ങള്‍ക്ക് ചിലപ്പോള്‍ ശരിയാണെന്ന് തോന്നുന്നത് നമുക്ക് തെറ്റായിരിക്കാം വീട്ടിലെ ആളുകള്‍ ഞാന്‍ ഭയങ്കര ഫേക്ക് ആണെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ഫീല്‍ ചെയ്തത്. ഞാന്‍ ഇങ്ങനെയാണ്.റിനോഷിനെയും മിഥുനിനെയും മിസ് ചെയ്യും. അത്രയും ക്വാളിറ്റിയുള്ള രണ്ട് വ്യക്തിത്വങ്ങളാണ്. ഇവര്‍ ടോപ്പ് 3 യില്‍ എങ്കിലും വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു',-ശ്രുതി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article