മിസ്റ്റര്‍ എക്‌സ് എന്ന പേരിട്ടിരിക്കുന്ന വീക്കിലി ടാസ്‌ക്കിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. സ്വാര്‍ത്ഥരായ ശാസ്ത്രജ്ഞന്മാരായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ആല്‍ഫ, ബീറ്റ എന്നിങ്ങനെയുള്ള രണ്ട് ടീമായി മത്സരാര്‍ത്ഥികള്‍ മാറണം.
റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന തുടങ്ങിയ മത്സരാര്‍ത്ഥികള്‍ ആയിരുന്നു ആല്‍ഫ ടീമില്‍ ഉണ്ടായിരുന്നത്. ബീറ്റ ടീമില്‍ ആകട്ടെ വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു എന്നിവരും.
റോക്കറ്റ് വിജയകരമായി വിശേഷിക്കണമെങ്കില്‍ ആദ്യമായി ശ്രമിക്കുന്ന ബീറ്റ ടീമിന് പവര്‍ സ്റ്റേഷനില്‍ നാല് ഫ്യൂസുകള്‍ കുത്തണം, എന്ത് വില കൊടുത്തും അതിനെ എതിര്‍ക്കുകയാണ് ആല്‍ഫ ടീമിന്റെ ജോലി. ഒരു ഫ്യൂസ് ബീറ്റാ ടീം കുത്തുകയും തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
ഒരു ഫ്യൂസ് തട്ടിപ്പറിച്ച് അഞ്ചുസ് ബാത്‌റൂമിന്റെ ഉള്ളിലേക്ക് കയറിയതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. ബീറ്റ ടീം അംഗങ്ങള്‍ ഇത് മനസ്സിലാക്കിയതോടെ ബാത്‌റൂം ഏരിയയില്‍ ടീം അംഗങ്ങള്‍ നിലയുറപ്പിച്ചു. മത്സരം അവസാനിപ്പിക്കാനുള്ള ബസ്സര്‍ മുഴങ്ങാതെ പുറത്തേക്ക് വരില്ലെന്ന് മ
അഞ്ജൂസ് പറയുകയും ചെയ്തു. ഇതിനിടെ ഡോര്‍ ചവിട്ടിയാണ് ബീറ്റ ടീം അംഗം ഒമര്‍ ലുലു ബാത്‌റൂമിനുള്ളിലേക്ക് കടന്നത്.അഞ്ജൂസില്‍ നിന്നും ടീം ബീറ്റ ഫ്യൂസ് കൈക്കലാക്കി.
എന്നാല്‍ ഡോര്‍ ചവിട്ടിപ്പൊളിച്ചത്തിനെതിരെ മിഥുന്റെ നേതൃത്വത്തിലുള്ള ആല്‍ഫ ടീം രംഗത്തെത്തി. ഫ്യൂസ് വിളിപ്പിക്കാന്‍ കയറിയതല്ല ബാത്‌റൂം ഉപയോഗിക്കാന്‍ പോയതാണെന്ന് അഞ്ജൂസ് വാദിക്കുകയും ചെയ്തു.
താന്‍ തെറ്റുകാരനാണെന്ന് സമ്മതിക്കുന്നുവെന്നും അഞ്ജൂസ് ചെയ്ത തെറ്റിനുള്ള പ്രതികരണമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്ന ഒമര്‍ ലുലു പറഞ്ഞു.ബിഗ് ബോസിനോട് ക്ഷമ ചോദിക്കുന്ന ഒമര്‍ ലുലുവിനെയാണ് പിന്നീട് കണ്ടത്.
ഗെയിമിന്റെ ഭാഗമായി ഫ്യൂസുമായി വന്ന ബാത്‌റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു. താന്‍ നേരിട്ട് വന്ന് ഡോര്‍ ചവിട്ടി പൊളിച്ചത് അല്ല.അര, മുക്കാല്‍ മണിക്കൂര്‍ നേരം ഇവരെല്ലാം ഡോര്‍ തുറക്കെന്ന് പറഞ്ഞിരുന്നു പക്ഷേ തുറന്നില്ല.അതില്‍ പ്രകോപിതനായ ഞാന്‍ ഡോറിലേക്ക് ചവുട്ടുകയായിരുന്നു. അത് പൊട്ടി. അതിന് ഞാനൊരു വലിയ സോറി പറയുന്നു ബിഗ് ബോസ്. ആരെയും വേദനിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല. ഞാന്‍ അഞ്ജുവിന്റെ അടുത്തും സോറി പറയാന്‍ തയ്യാറാണെന്നും ഒമര്‍ പറഞ്ഞു.