Bigg Boss Season 5 മുണ്ടെടുത്ത് സാധാരണക്കാരനായി ബിഗ് ബോസ് ഹൗസിലേക്ക് സംവിധായകന്‍ ഒമര്‍ ലുലു, ഈ വരവ് വെറുതെയല്ലെന്ന് ആരാധകരും

കെ ആര്‍ അനൂപ്

വ്യാഴം, 20 ഏപ്രില്‍ 2023 (09:00 IST)
ബിഗ് ബോസ് അഞ്ചാം സീസണില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഹനാന്‍ പോയ ഒഴിവിലേക്ക് സംവിധായകന്‍ ഒമര്‍ ലുലു എത്തി.
മോഹന്‍ലാല്‍ തന്നെയാണ് ഒമര്‍ ലുലുവിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. മുണ്ടുടുത്ത് വ്യത്യസ്തമായ ലുക്കിലായിരുന്നു അദ്ദേഹത്തിന്റെ വരവ്. 
മത്സരാര്‍ത്ഥികള്‍ക്ക് ഒരു സര്‍പ്രൈസ് ആണെന്ന് സംവിധായകന്‍ ഒമര്‍ ലുലുവിനോട് പറഞ്ഞിരുന്നു.രണ്ടാം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ബിഗ് ബോസില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകരും.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍