അമ്പത് ദിനം പിന്നിട്ട് വിജയകരമായി കുതിക്കുകയാണ് ബിഗ് ബോസ് മലയാളം. സിനിമയിലും സീരിയലിനും അവതരണത്തിലുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥികളായി എത്തിയത്.
50 ദിവസത്തിനുള്ളിൽ പല പല കാര്യങ്ങളിലും ബിഗ് ബോസ് ഹൌസിൽ ഉടലെടുത്തു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും ഹൃദയം കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അരിസ്‌റ്റോ സുരേഷും പേളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇപ്പോൾ ഹൌസിലുള്ളവർ സംസാരിക്കുന്നത്. തുടക്കം മുതല്‍ത്തന്നെ പേളിയും സുരേഷുമായുള്ള അടുപ്പത്തെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. എല്ലാ കാര്യങ്ങളും സുരേഷ് വ്യക്തിപരമായിട്ടാണ് എടുക്കുന്നതെന്നും അത് അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നും പേളി കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് പറഞ്ഞിരുന്നു.
പേളിയുമായി അടുത്ത സൗഹൃദത്തിലായിരുന്ന രഞ്ജിനി അടുത്തിടെയാണ് പേളിയിൽ നിന്നും അകന്നത്. പേളിയെ താഴ്ത്താനായി കിട്ടുന്ന ഒരവസരവും താരം പാഴാക്കാറില്ല. ഇതേക്കുറിച്ച് മനസ്സിലാക്കിയ പേളിയും വിഷയം വഷളാക്കരുതെന്ന് താരത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സുരേഷിനോട് തനിക്ക് പ്രണയമോ സ്‌നേഹമോ അത്തരത്തില്‍ ഒന്നും തോന്നിയിട്ടില്ലെന്നായിരുന്നു പേളി പറഞ്ഞത്. അച്ഛന്റെ സ്ഥാനത്താണ് പേളി സുരേഷേട്ടനെ കാണുന്നതെന്ന് ശ്രിനിഷും പറഞ്ഞിരുന്നു. എല്ലാവരും ഇടപെട്ട് തന്നെ മോശക്കാരിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പേളി പറയുന്നു.
സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് പലരും പ്രകോപിപ്പിക്കുമ്പോഴും അത് വന്‍വിഷയമാക്കി മാറ്റിയപ്പോഴും പേളി വല്ലാതെ അസ്വസ്ഥയായിരുന്നു. ഇടയ്ക്ക് വെച്ച് ശ്രിനിഷിനോട് സംസാരിച്ചുവെങ്കിലും കൃത്യമായൊന്നും പറയാതെ പോവുകയായിരുന്നു. വല്ലാതെ സമ്മർദ്ദത്തിലായിരുന്നു പേളി ശ്രീനിഷിനോട് തനിക്കൊരു ഹഗ് വേണമെന്ന് പറയുന്ന രംഗവും ഇതിനിടയിലുണ്ട്.