ഹൌസിലെ പ്രണയ നാടകത്തിന് തിരശീല വീണു, ഇനി പവൻ-രജിത് സഖ്യത്തിന്റെ അഴിഞ്ഞാട്ടം?!

Webdunia
ബുധന്‍, 12 ഫെബ്രുവരി 2020 (12:09 IST)
ബിഗ് ബോസ് സീസൺ 2 അത്യാവശ്യം ഓളത്തിൽ പോകുന്നതിനിടെയാണ് മത്സരാർത്ഥികളെ കണ്ണിന് അസുഖം ബാധിക്കുന്നത്. പരീക്കുട്ടിയായിരുന്നു ഇതേതുടർന്ന് ആദ്യം ഹൌസിനുള്ളിൽ നിന്നും പോയത്. പിന്നാലെ രഘു, സാന്‍ഡ്ര, സുജോ, രേഷ്മ, പവന്‍ എന്നിവരെ തൽക്കാലത്തേക്ക് മത്സരത്തിൽ നിന്നും മാറ്റി നിർത്തിയിരുന്നു. 
 
വീട്ടില്‍ ആളുകള്‍ കുറഞ്ഞപ്പോഴുണ്ടായ ആവേശക്കുറവ് ഈ ദിവസങ്ങളില്‍ പ്രേക്ഷകരും വീട്ടിലുള്ളവരും മനസ്സിലാക്കിയതാണ്. ഇതിനു പിന്നാലെയാണ് കണ്ണിന് അസുഖമായ പുറത്ത് മാറ്റി താമസിപ്പിച്ചിരുന്ന ആര്‍ജെ രഘു, രേഷ്മ, സുജോ, അലസാന്ദ്ര എന്നിവരെ വീട്ടിലേക്ക് അയച്ചു എന്ന് കഴിഞ്ഞ ദിവസം ബിഗ് ബോസ് അറിയിച്ചത്. പവൻ മാത്രം തിരിച്ച് ഹൌസിനുള്ളിലേക്ക് വരികയായിരുന്നു.   
 
രഘു പുറത്തിറങ്ങിയെന്ന തരത്തിലുള്ള ഒരു വീഡിയോയും ഇതിനിടെ പുറത്തുവന്നു. മൊബൈൽ ഫോണും നോക്കിയിരിക്കുന്ന രഘുവിന്റെ വീഡിയോ ആണ് പുറത്തുവന്നത്. എന്നാൽ, ഇത് ഹൌസിനു ഉള്ളിൽ പോകുന്നതിനു മുന്നേയുള്ളതാണോ അതോ പുതിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 
 
അതേസമയം, പുറത്തേക്ക് പോകേണ്ടി വന്ന രഘു, അലസാന്ദ്ര, സുജോ, രേഷ്മ എന്നിവർക്ക് ഇനി തിരിച്ച് വരിക അസാധ്യമാണെന്ന് ആരാധകർ പറയുന്നു. പ്രണയനാടകത്തിനു തിരശീല ഉയർത്തിയ സുജോയും അലസാന്ദ്രയും പുറത്തെ കാര്യങ്ങൾ അറിയുമ്പോൾ എങ്ങനെയാകും പ്രതികരിക്കുക എന്ന കാര്യത്തിലും സംശയമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article