മോഹൻലാൽ എന്ന അഭിനയതാവിനെ ഒരു ബ്രാൻഡാക്കി മാറ്റിയ കഥാപാത്രങ്ങളിൽ ഏറ്റവും മുൻപന്തിയിൽനിൽക്കും ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം. ആട് തോമ എന്ന കഥാപാത്രം അത്രത്തോളം പ്രിയപ്പെട്ടതാണ് മലയാളീകൾക്ക്. റെയ്‌ബാൻ ഗ്ലാസ് വച്ചുള്ള മോഹൻലാലിന്റെ മുഖം പിന്നീടങ്ങോട്ട് ആരാധകരുടെ മനസിൽ മാറാതെ നിന്നു. വർഷങ്ങൾക്കിപ്പുറം ആടുതോമ എന്ന കഥാപത്രത്തെ കുറിച്ച് സംസാരിയ്ക്കുകയാണ് മോഹൻലാൽ.
ആട് തോമ ഒരിക്കലും എനിക്ക് വില്ലനല്ല. വില്ലനായിട്ടു ഞാന്‍ ആട് തോമയെ സങ്കല്‍പ്പിച്ചിട്ടില്ല. ആട് തോമ ഹീറോയാണ്. കാരണം ചെയ്യുന്ന കാര്യങ്ങള്‍ അയാള്‍ സത്യസന്ധമായിട്ടാണ് ചെയ്യുന്നത്. ഭദ്രന്‍ എന്ന് പറയുന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിട്ടാണ് ഞാന്‍ സ്ഫടികത്തെ കാണുന്നത്. ആ സിനിമയില്‍ അച്ഛനും മകനുമായിട്ടുള്ളത് ഒരു പ്രത്യേക സ്നേഹമാണ്.
തന്റെ മകന്‍ ഏറ്റവും വലിയ ആളാകണമെന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛന്‍. അച്ഛന്റെ ഐഡിയോളോജിയോട് ഒത്തുപോകാന്‍ സാധിക്കാത്ത മകന്‍. രണ്ടും രണ്ട് വ്യക്തിത്വങ്ങള്‍ ആണ്. സ്ഫടികം ഷൂട്ട് ചെയ്തത് ചങ്ങനാശ്ശേരിയിലാണ്. ചങ്ങനാശ്ശേരി ചന്തയിലൂടെ സാധാരണ നടക്കാന്‍ പറ്റില്ല. അത്രയ്ക്ക് തിരക്കാണ്. പക്ഷേ അവിടെ തന്നെ ഷൂട്ട് ചെയ്യണം എന്ന് ഉറച്ച് വളരെ പ്രയാസപ്പെട്ടാണ് സിനിമ ഷൂട്ട് ചെയ്തത്.