ബിഗ് ബോസ് വീട്ടിലെ നൂറ് ദിവസങ്ങൾ ആഘോഷമാക്കിയ പ്രേക്ഷകർക്ക് ഇനിയുള്ള സന്തോഷ വാർത്ത പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദന്റെ കല്യാണവുമാണ്. ബിഗ് ബോസ് വിശേഷങ്ങൾ എല്ലാവരും പങ്കുവെച്ചിരുന്നു. അരിസ്റ്റോ സുരേഷിനും ആ ദിവസങ്ങൾ മറക്കാൻ കഴിയാത്ത ഓർമകളാണ് സമ്മാനിച്ചത്.
ഇനി അങ്ങോട്ട് തിരിച്ചു പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നു വ്യകത്മാക്കിയ അരിസ്റ്റോ സുരേഷ് തനിയ്‌ക്കെന്നും ബെസ്ററ് ഫ്രണ്ട് പേർളി ആണെന്ന് പറയുന്നു. പേളിയും ഞാനും നല്ല കമ്പനിയായിരുന്നുവെന്ന് അരിസ്റ്റോ പറയുന്നു. പേളിക്ക് ശ്രീനിഷ് മോതിരം കൊടുത്ത ദിവസം അവള്‍ ഓടി വന്ന് പറഞ്ഞു ഇങ്ങനെ ഒരാള്‍ മോതിരം തന്നിട്ടുണ്ടെന്ന്. ഞാനപ്പോള്‍ ആരാണെന്ന് അവളോട് ചോദിച്ചു അപ്പോള്‍ അവള്‍ കണ്ണു കൊണ്ട് ശ്രീനിയെ കാണിച്ച് തന്നു . അതൊക്കെ നല്ല രസമുള്ള ദിവസങ്ങളായിരുന്നു. പേളി എനിക്ക് നല്ല സപ്പോര്‍ട്ടായിരുന്നു. ഇപ്പോഴും എനിക്ക് ചേര്‍ത്തു വെയ്ക്കാന്‍ തോന്നുന്നത് എന്റെ പേളിയേയും ശ്രീനിയേയുമാണെന്നാണ് അരിസ്റ്റോ പറയുന്നത്.