പേളിയെ തേപ്പുകാരി ആക്കിയവരൊക്കെ എവിടെ? ജനുവരി 7 ന് ശ്രീനിഷ്-പേളി വിവാഹനിശ്ചയം?

തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (15:44 IST)
മോഹൻലാൽ അവതാരകനായ മലയാളം ബിഗ് ബോസിലെ പ്രണയ ജോഡിയായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും. പുറത്ത് വരുന്നതോടെ ഇരുവരും പിരിയുമെന്നായിരുന്നു പലരുടെയും നിഗമനം. പേളി തേപ്പാണെന്നും ഹേറ്റേഴ്സ് പറഞ്ഞു തുടങ്ങി. എന്നാല്‍ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളിലാണ് പേളിയും ശ്രീനിഷും.
 
പുറത്തുവന്ന ഇരുവരും വീട്ടുകാരുമായി സംസാരിക്കുകയും വിവാഹത്തിന് വീട്ടുകാരുടെ സമ്മതം വാങ്ങുകയും ചെയ്തു. പേളി-ശ്രീനിഷ് വിവാഹനിശ്ചയത്തെ കുറിച്ചാണ് ചില വാര്‍ത്തകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ജനുവരി 7 ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്നാണ് സൂചന. 
 
എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും താരങ്ങളോ അവരുടെ വീട്ടുകാരെ ഇനിയും വ്യക്തമാക്കിയിട്ടില്ല. ആരാധകര്‍ക്ക് സര്‍പ്രൈസുമായി വിവാഹക്കാര്യം ഉടന്‍ തന്നെ പേളിയോ ശ്രീനിയോ പുറത്ത് വിടുമെന്നാണ് കരുതുന്നത്. പേളിയ്‌ക്കൊപ്പമുള്ള ഓരോ നിമിഷവും ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീനിഷ് അറിയിക്കാറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍