കൊച്ചി മൾട്ടിപ്ലക്സിൽനിന്നുമാത്രം ഒരു കോടി കളക്ഷൻ മറികടന്ന് കൊച്ചുണ്ണി

ഞായര്‍, 21 ഒക്‌ടോബര്‍ 2018 (12:24 IST)
നിവിൻ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നുമാത്രം ഒരു കോടി കളക്ഷന്‍ മറികടന്നു. 10 ദിവസം കൊണ്ട് 1.07 കോടി രൂപയുടെ കളക്ഷനാണ് സിനിമ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായി കായംകുളം കൊച്ചുണ്ണി മാറി. 
 
ഇതിനോടകം തന്നെ സിനിമ 50 കോടി ക്ലബ്ബിൽ ഇടം‌പിടിച്ചുകഴിഞ്ഞു. മികച്ച കളക്ഷൻ ഇപ്പോഴും തുടരുകയാണ്. ശ്രീ ഗോകുലം മൂവീസ് 45 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ഇത്തിക്കര പക്കി എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായി. 
 
ബോബി-സഞ്ജയാണ് ചിത്രത്തിന്റെ തിരക്കഥ എഴിയിരിക്കുനത്. നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലും മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായും എത്തി, ചിത്രത്തിൽ സണ്ണി വെയിൻ ഉൾപ്പടെയുള്ള മറ്റു കഥാപാത്രങ്ങളുടെ പ്രകടനവും ഏറെ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. സിനിമ യു എ ഇ ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങളിലും മികച്ച അഭിപ്രായം സ്വന്തമാക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍