നിങ്ങളങ്ങനെ നന്നാവേണ്ട എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്: മുഖ്യമന്ത്രി

ഞായര്‍, 21 ഒക്‌ടോബര്‍ 2018 (11:56 IST)
പ്രളയാനന്തര പ്രവർത്തനങ്ങളിൽ വിദേശ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണയായി വിജയൻ. പ്രളയ ദുരന്തം തങ്ങളുടെ പ്രദേശത്തിനേറ്റ ദുരന്തമായി ഉൾക്കൊണ്ടാണ് പല രാഷ്ട്രങ്ങളും കേരളത്തെ സഹായിക്കാൻ തയ്യാറായി വന്നതെന്നും എന്നാൽ നിങ്ങളങ്ങനെ നന്നാവേണ്ട എന്നതാണ് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവ കേരള സൃഷ്ടിക്ക് സഹായം തേടി ഷാർജയിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ സംസാരിക്കുകയയിരുന്നു മുഖ്യമന്ത്രി. 
 
കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് നിഷേധിച്ചത് അതു കൊണ്ടാണ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. കേരളത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാർ തടയുന്നു. 
 
കേരളത്തിന് മുന്നോട്ടു പോകാനുള്ള അവസരമാണ് നിഷേധിക്കുന്നത്. ഇതിനെതിരെ മലയാളിയുടെ അഭിമാനബോധം ഉയർന്നു വരികതന്നെ ചെയ്യും.കേന്ദ്ര സര്‍ക്കാരിന്റേത് മുട്ടാപ്പോക്ക് നയമാണ്. ഒരു ജനതയുടെ ഭാവിയെയാണു കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്. എന്നാല്‍ ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും കേരളത്തിനു മുന്നോട്ടു പോയേ പറ്റൂ എന്നും മുഖ്യമന്ത്രി പറഞ്ഞു  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍