തിരുവനന്തപുരം: പ്രയഭേതമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കൂട്ടികളെ മുന്നിൽ നിർത്തി മനുഷ്യകവജമാക്കിയുള്ള സമരത്തിനെതിരെ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദേശം. പ്രതിഷേധങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നവർക്കും രക്ഷിതാക്കൾക്കുമെതിരെ നടപടി സ്വീകരിക്കാൻ കമ്മീഷൻ ഡി ജി പിക്ക് നിർദേശം നൽകി.