സ്ത്രീകൾ മാറിനിൽക്കാൻ തയ്യാറാവണം: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന നിലപാടിൽനിന്നും മലക്കംമറിഞ്ഞ് സുബ്രഹ്മണ്യൻ സ്വാമി

ഞായര്‍, 21 ഒക്‌ടോബര്‍ 2018 (10:38 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന സ്വന്തം നിലപാടിൽനിന്നും മലക്കം മറിഞ്ഞ് മുതിർന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസിലാക്കാൻ സാധിച്ചില്ല എന്നും വിഷയത്തിന്റെ പേരിൽ രാജ്യത്തെഹിന്ദുക്കൾക്കിടയിൽ ഭിന്നതയുണ്ടായി എന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
 
മാതൃഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സുപ്രിം കോടതി വീണ്ടും വിധി പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകൾക്ക് ഗുണകരമായ ആചാരമാണ് ശബരിമലയിലേത്. സ്ത്രീകളുടെ ജൈവ ഘടനയുടെ അടിസ്ഥാനത്തിലാണ് എന്ന് ബോധ്യമായി. അതിനൽ വിധി അനുകൂലമാണെങ്കിൽകൂടിയും സ്ത്രീകൾ ദർശനത്തിന് പോകാതെ മാറി നിൽക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി വ്യക്തമാക്കി.
 
ശബരിമലയിൽ സുപ്രിം കോടതി നടപ്പിലാക്കണം എന്ന ആവശ്യവുമായി നേരത്തെ സുബ്രഹ്മണ്യൻ സ്വാമി നിരന്തരം രംഗത്ത് വന്നിരുന്നു. മുത്തലാഖിനെതിരെയുള്ള വിധിയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ഇപ്പോൾ ശബരിമല യുവതി പ്രവേശനത്തെ എതിർക്കുന്നത് എന്നായിരുന്നു നേരത്തെ സുബ്രഹ്മണ്യൻ സ്വാമി നിലപാട് സ്വീകരിച്ചിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍