സ്വന്തം ഭാര്യയിൽ മാത്രമാണോ നിങ്ങളൊക്കെ രമിച്ച് കഴിയുന്നത്? വ്യഭിചരിക്കാറില്ലേ?- വൈറലായി അലൻസിയറുടെ ചോദ്യം

തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (08:41 IST)
നടി ദിവ്യ ഗോപിനാഥിനെതിരെ അലൻസിയർ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വെളിപ്പെടുത്തലുകൾ കേരളം ചർച്ച ചെയ്യുകയാണ്. ഇതിനിടയിൽ രണ്ട് മാസങ്ങൾക്ക് മുൻപ് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ വൈറലാവുകയാണ്. 
 
സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് വിതരണത്തിനിടയിൽ മോഹൻലാലിന് നേരെ ‘കൈത്തോക്ക് വെടി’ പ്രയോഗം നടത്തിയ സംഭവത്തിൽ വിശദീകരിക്കുന്നതിനിടെ’ ഇവിടെ വ്യഭിചരിക്കാത്തവർ ആയി ആരുണ്ട്? ബിഷപ് പീഡിപ്പിക്കുന്നത് വലിയ പ്രശ്നമൊന്നുമല്ലേ? കുമ്പസാര രഹസ്യം പുറത്തുപോകുന്നത് പ്രശ്നമല്ലേ? നിങ്ങളൊക്കെ സ്വന്തം ഭാര്യയിൽ മാത്രമാണോ രമിച്ച് കഴിയുന്നത്?‘ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. 
 
മോഹൻലാലിനെതിരെ നടത്തിയ പ്രയോഗത്തിൽ അന്ന് അലൻസിയർ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ നടനെതിരെ ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ പാതി സമ്മതിക്കുകയാണ് അലൻസിയർ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍