കൂറ്റന്‍ പല്ലിയെ 'പറന്നു ചെന്ന്' വിഴുങ്ങി പെരുമ്പാമ്പ്; ചിത്രം വൈറല്‍

റെയ്‌നാ തോമസ്
വെള്ളി, 24 ജനുവരി 2020 (12:19 IST)
കൂറ്റന്‍ പല്ലിയെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യം വൈറലാകുന്നു. ഓസ്‌ട്രേലിയയില്‍ നിന്നുളള ദൃശ്യം വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്.
 
ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡില്‍ നിന്നുളളതാണ് ഈ ചിത്രം. അവിടത്തെ റിട്ടയര്‍മെന്റ് വില്ലേജിലാണ് സംഭവം.കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഇരയ്ക്കായി താഴേക്ക് ചാടിയ നിലയിലാണ് പെരുമ്പാമ്പ്. ഇതിന്റെ വായില്‍ ഒരു ഭീമാകാരനായ പല്ലിയെയും കാണാം.

റിട്ടയര്‍മെന്റ് വില്ലേജാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ചര്‍ച്ചസ് ഓഫ് ക്രൈസ്റ്റ് കെയര്‍ സങ്കേതത്തിന്റെ സമീപമുളള റിട്ടയര്‍മെന്റ് വില്ലേജിലുളള ഒരു തൊഴിലാളിയാണ് ചിത്രം പകര്‍ത്തിയത്.
 
സോഷ്യല്‍മീഡിയയില്‍ അടക്കം ഈ ചിത്രം കണ്ടവര്‍ നടുക്കം രേഖപ്പെടുത്തുകയാണ്. കാര്‍പറ്റ് പൈത്തണ്‍ എന്ന വിഭാഗത്തില്‍പ്പെട്ട പെരുമ്ബാമ്ബാണിത്. ഇത് ഓസ്‌ട്രേലിയയുടെ കിഴക്ക്, തെക്ക്, വടക്കന്‍ മേഖലകളില്‍ വ്യാപകമായി കണ്ടുവരാറുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article